നെടുമ്പാശ്ശേരി: ജലസ്രോതസ്സുകളുടെ വീണ്ടെടുക്കലിന്‍റെ ഭാഗമായി നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ പഴംചിറ കുളം നവീകരിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി ഷിപ്യാർഡിന്റെ സി.എസ്.ആർ ഫണ്ടും ഗ്രാമപഞ്ചായത്തിന്‍റെ തനതു ഫണ്ടും ഉൾപ്പെടെ ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു നവീകരണം. ജില്ല ഭരണകൂടവും ഹരിത കേരളം മിഷനും ഗ്രാമ പഞ്ചായത്തും സംയുക്തമായി നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒരേക്കറിനടുത്ത് വിസ്തീർണം വരുന്ന കുളത്തിന് സംരക്ഷണഭിത്തിയും ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്. പുനരുദ്ധാരണം പൂർത്തിയായതോടെ കൂടുതൽ ശുദ്ധജലം കുളത്തിന് സംഭരിക്കാൻ കഴിയും. ഭൂഗർഭജലം കൂടുന്നതിനും സമീപപ്രദേശങ്ങളിലെ കിണറുകളിൽ വേനൽ കാലത്തും ജലലഭ്യത വർധിക്കുന്നതിനും ഇത് കാരണമാകും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ജോർജ്, ഭരണ സമിതി അംഗങ്ങളായ സന്ധ്യ നാരായണപിള്ള, ആന്‍റണി കയ്യാല, ജെസി ജോർജ്, ബിജി സുരേഷ്, ഹരിത കേരളം മിഷൻ പ്രതിനിധി സജീവ് ലാൽ ടി.ഡി, വാർഡ് അംഗം എം.വി. സുനിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. ജെസി എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.