ആലങ്ങാട്: കരിങ്ങാംതുരുത്ത് ജങ്ഷനിൽ . വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീജിത്ത് (21), എരമല്ലൂർ അരയത്ത് നികർത്ത് വീട്ടിൽ, ചിറയം കൂനമ്മാവ് റേഷൻകടക്ക് സമീപം താമസിക്കുന്ന വൈശാഖ് (29) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് സ്വദേശികളായ അഖിൽ, സേവ്യർ, പ്രവീൺ എന്നിവർക്കാണ് മർദനമേറ്റത്. പ്രതികൾ കരിങ്ങാംതുരുത്ത് ജങ്ഷനിൽ ബൈക്ക് നിർത്തിയിട്ട് മാർഗതടസ്സം സൃഷ്ടിച്ചത് ഇവർ ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നായിരുന്നു മർദനം. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ബിനാനിപുരം ഇൻസ്പെക്ടർ വി.ആർ. സുനിലും സബ് ഇൻസ്പെക്ടർ ടി.കെ. സുധീറും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ എ.എസ്.ഐമാരായ പി.ജി. ഹരി, അനിൽകുമാർ, സതീശൻ സിവിൽ പൊലീസ് ഓഫിസർ ഹരീഷ് എന്നിവരും ഉണ്ടായിരുന്നു. പടം EA PVR arrest 4 യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ശ്രീജിത്ത് (21)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.