പ്രാർഥനകളുമായി പെസഹ ആചരിച്ചു

കൊച്ചി: വരാപ്പുഴ അതിരൂപത സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പെസഹ വ്യാഴാഴ്ചയിലെ തൈല പരികർമ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു. വരാപ്പുഴ അതിരൂപതയിലെ മുഴുവൻ വൈദികരും മെത്രാപ്പോലീത്തയോടൊപ്പം ചടങ്ങിൽ പങ്കെടുത്തു. കാൽകഴുകൽ ശുശ്രൂഷയും ദിവ്യബലിയും തുടർന്നുള്ള തിരുകർമങ്ങളും എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.