തിരുവനന്തപുരം ജില്ല പഞ്ചായത്തിന് ദേശീയ പുരസ്കാരം

തിരുവനന്തപുരം: മികച്ച ജില്ല പഞ്ചായത്തിനുള്ള പഞ്ചായത്തീരാജ് മന്ത്രാലയത്തിന്‍റെ ദീൻദയാൽ ഉപാധ്യായ പുരസ്കാരം തിരുവനന്തപുരത്തിന്. ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ കൊല്ലം മുഖത്തലയും കോട്ടയം ളാലവും പുരസ്കാരത്തിനർഹരായി. ഗ്രാമ പഞ്ചായത്ത് വിഭാഗത്തിൽ തൃശൂർ അളഗപ്പനഗർ, കൊല്ലം വെസ്റ്റ്​ കല്ലട, കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തുകൾക്കാണ് പുരസ്കാരം. മികച്ച ശിശുസൗഹൃദ പഞ്ചായത്തിനുള്ള പുരസ്കാരം കരിവെള്ളൂർ പെരളം പഞ്ചായത്തിനാണ്​. നാനാജി ദേശ്മുഖ്​ രാഷ്ട്രീയ ഗൗരവ്​ ഗ്രാമസഭ പുരസ്​കാരവും കരിവെള്ളൂർ പെരളം പഞ്ചായത്തിനാണ്. മികച്ച ഗ്രാമപഞ്ചായത്ത് വികസന പദ്ധതി പുരസ്കാരം പാപ്പിനിശ്ശേരി പഞ്ചായത്തിനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.