ബൈക്ക് യാത്രികൻ മണ്ണുമാന്തിയിൽ ഇടിച്ച് മരിച്ചു

പന്തളം: ബൈക്ക് യാത്രികനായ യുവാവ്​ നിർത്തിയിട്ട മണ്ണുമാന്തിയിൽ ഇടിച്ചു മരിച്ചു. പന്തളം മൂടിയൂർക്കോണം കണ്ണംപാണ്ടിയിൽ പുഷ്പാംഗദന്‍റെ മകൻ നിധീഷാണ്​ (28) മരിച്ചത്. ഞായറാഴ്ച രാത്രി​ 7.30ഓടെ പന്തളം-മാവേലിക്കര റോഡിൽ വെള്ളാപ്പള്ളിൽ ജങ്​ഷനു സമീപമായിരുന്നു അപകടം. സമീപവീട്ടിൽ കുഴൽകിണർ കുഴിക്കുന്നതിനിടെ പുതഞ്ഞ ലോറി നീക്കം ചെയ്യാനെത്തിച്ച മണ്ണുമാന്തിയിലാണ് ഐരാണിക്കുഴി ഭാഗത്തുനിന്നു വന്ന നിധീഷിന്‍റെ ബൈക്ക് ഇടിച്ചത്. തൽക്ഷണം മരണം സംഭവിച്ചു. പത്തനംതിട്ട മൾട്ടി സ്റ്റേറ്റ് കേഡ്രിറ്റ് കോഓപറേറ്റിവ് സൊസൈറ്റി ജീവനക്കാരനായിരുന്നു. മാതാവ്​: ഗീത. ഭാര്യ: ആതിര. -- ഫോട്ടോ: നിധീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.