കൊച്ചി: മൂല്യനിർണയത്തിനും പുതിയ അധ്യയന വർഷത്തേക്കുള്ള തയാറെടുപ്പുകൾക്കുമായി നീക്കിവെക്കപ്പെട്ട വേനലവധിക്കാലം വിവിധ ഉത്തരവുകളിലൂടെ അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങളിൽനിന്നും കോവിഡിൻെറ മറവിൽ ജീവനക്കാരുടെ ലീവ് സറണ്ടർ ഇല്ലാതാക്കാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്മാറണമെന്ന് കെ.പി.എസ്.ടി.എ സബ്ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഹാഫിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് രഞ്ജിത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.വി. വിജയൻ, കമ്മിറ്റി അംഗം കെ.എ. റിബിൻ, ഷൈനി ബെന്നി, ടീന സേവ്യർ, തോമസ് പീറ്റർ, പി.എ. സമീർ, വി.പി. ഫ്രാൻസിസ്, സിസ്റ്റർ ഐവി, ജൂലിയാമ്മ മാത്യു എന്നിവർ സംസാരിച്ചു. EC kpsta: കെ.പി.എസ്.ടി.എ എറണാകുളം സബ് ജില്ല കൺവെൻഷൻ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.