എം.സി. ജോസഫൈന്​ ഇന്ന്​ നാട്​ വിടയേകും

അങ്കമാലി: എം.സി. ജോസഫൈന്​ തിങ്കളാഴ്​ച നാട്​ വിടയേകും. മൃതദേഹം രാവിലെ ഏഴുമുതല്‍ എട്ടുവരെ സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റി ഓഫിസിലും ഉച്ചക്ക് രണ്ടുവരെ അങ്കമാലിയിലെ എ.പി. കുര്യന്‍ സ്മാരക സി.എസ്.എ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിന് മൃതദേഹം വിട്ടുകൊടുക്കും. സി.ഐ.ടി.യു നേതാവായിരുന്ന ജോസഫൈന്‍റെ ഭര്‍ത്താവ് പി.എ. മത്തായിയുടെയും അന്ത്യാഭിലാഷംപോലെ അദ്ദേഹത്തിന്‍റെ മൃതദേഹവും കളമശ്ശേരി മെഡിക്കല്‍ കോളജിന് നല്‍കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അങ്കമാലി സി.എസ്.എ ഹാളില്‍ അനുശോചന സമ്മേളനവും ചേരും. കണ്ണൂരില്‍നിന്ന് ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മൃതദേഹം അങ്കമാലിയിലെ വീട്ടിലെത്തിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ പ്രിയ നേതാവിനെ ഒരുനോക്കുകാണാന്‍ അങ്കമാലിയിലുള്ള വീട്ടിലേക്കൊഴുകിയെത്തി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.