പറവൂർ: കൈത്തറി വസ്ത്രങ്ങൾക്ക് പേരും പെരുമയും നേടിക്കൊടുത്ത ചേന്ദമംഗലം കൈത്തറിയെ പുതിയ പ്രതാപത്തിലേക്ക് ഉയർത്തുന്നു. ഇതിൻെറ ഭാഗമായി നഷ്ടമായിക്കൊണ്ടിരിക്കുന്ന ചേന്ദമംഗലം കൈത്തറിയുടെ പ്രതാപം വീണ്ടെടുക്കുന്നതിന് ചേന്ദമംഗലത്തെ കൈത്തറി മ്യൂസിയമായി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ. കേന്ദ്രസർക്കാറിൻെറ 30 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമിക്കുന്നത്. ചേന്ദമംഗലം കൈത്തറി ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുങ്ങുന്ന മ്യൂസിയത്തിൻെറ നിർമാണം ഉടൻ ആരംഭിക്കും. ഉൽപന്ന വൈവിധ്യവത്കരണം, വൈവിധ്യമാർന്ന ഡിസൈനുകൾ, ഗവേഷണം, ഡൈയിങ് സൗകര്യങ്ങൾ, മെച്ചപ്പെട്ട വിപണനം, ടൂറിസം സാധ്യതകളുടെ പ്രോത്സാഹനം, പരമ്പരാഗത വൈദഗ്ധ്യങ്ങളെക്കുറിച്ച അവബോധം തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെയുള്ള കൈത്തറി ഉൽപന്നങ്ങളുടെ പ്രോത്സാഹനമാണ് ചേന്ദമംഗലം കൈത്തറി ഗ്രാമം പദ്ധതി ലക്ഷ്യമിടുന്നത്. നിർദിഷ്ട മ്യൂസിയത്തിലേക്കുള്ള റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടിയുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. ചേലക്കര സാരി, ബാലരാമപുരം കൈത്തറി എന്നിവ ഭൗമസൂചികയിൽ ഉൾപ്പെടുത്തിയതുവഴി കൂടുതൽ വിപണി സാധ്യത തുറന്നു കിട്ടിയിരുന്നു. ഇത് മനസ്സിലാക്കി ചേന്ദമംഗലം കൈത്തറിയെയും ഭൗമസൂചികയിൽ ഉൾപ്പെടുത്തിയതോടെ ഉൽപന്നങ്ങൾക്ക് വിപണിയിൽ സ്വീകാര്യത ഏറിവരുകയാണ്. കൊച്ചി രാജാക്കന്മാരുടെ കാലത്ത് അവരുടെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്മാരാണ് കുടുംബത്തിന്റെ ആവശ്യത്തിന് കൈത്തറി വസ്ത്രങ്ങളുടെ നെയ്ത്ത് പ്രോത്സാഹിപ്പിച്ചത്. പിന്നീട് അത് ചേന്ദമംഗലത്ത് പരമ്പരാഗത വ്യവസായമായി വളരുകയായിരുന്നു. കാലാന്തരത്തിൽ വേതനക്കുറവും അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവും വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതിനാൽ നെയ്ത്തുതൊഴിലാളികളിൽ പലരും ഈ മേഖല ഉപേക്ഷിച്ചു. എന്നാൽ, കൈത്തറിക്ക് താങ്ങാകാൻ ഉൽപന്നങ്ങളുടെ പ്രദർശനങ്ങൾ, സ്കൂൾ കുട്ടികൾക്ക് സൗജന്യമായി കൈത്തറി യൂനിഫോം വിതരണം, വിനോദസഞ്ചാരികളുടെ പതിവ് സന്ദർശനങ്ങൾ, നെയ്ത്തുകാരുടെ കഴിവുകൾ ജനകീയമാക്കൽ തുടങ്ങിയ സാധ്യതകൾ മേഖലക്ക് ആശ്വാസം പകരുന്നതായി. കൂടാതെ, കൈത്തറി വിപണനത്തിന് ഓൺ ലൈൻ സംവിധാനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനവും ഈ മേഖലയുടെ വളർച്ചക്ക് ആശാവഹമാണ്. ഉയർന്ന വേതനവും തൊഴിൽ സാധ്യതയും കണക്കിലെടുത്ത് പലരും തിരിച്ചുവരവിൻെറ പാതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.