കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ വിവാദമായ ഭൂമിയിലെ വ്യവസായ പാർക്കിൻെറ നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി നൽകിയ ഡെവലപ്മെന്റ് പെർമിറ്റ് റദ്ദുചെയ്തത് യു.ഡി.എഫ് പ്രതിഷേധത്തെ തുടർന്ന്. ഒന്നാം വാർഡിലെ പാഴൂർമോളം കോട്ടച്ചിറ പ്രദേശത്ത് ഇലാഹിയ ട്രസ്റ്റിൻെറ കൈവശത്തിലിരിക്കുന്ന 34 ഏക്കർ ഭൂമിയിൽ വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് നൽകിയ ഡെവലപ്മെന്റ് പെർമിറ്റ് യു.ഡി.എഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദുചെയ്തു. പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ മറവിൽ വ്യാപകമായി ഈ പ്രദേശത്ത് കുന്നുകൾ ഇടിച്ച് മണ്ണ് കടത്തുന്നതായും ഭവന പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിലേക്കുള്ള വഴിപോലും നിഷേധിച്ച് നിർമാണം നടക്കുന്നെന്നും ആരോപിച്ച് യു.ഡി.എഫ് നേതാക്കൾ പ്രദേശത്ത് കൊടികുത്തി പ്രതിഷേധിക്കുകയും തുടർന്ന് നെല്ലിക്കുഴി പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച യു.ഡി.എഫ് പാർലമെന്ററി ലീഡർ എം.വി. റെജിയുടെ നേതൃത്വത്തിൽ നെല്ലിക്കുഴി കവലയിൽ ഏകദിന ഉപവാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് യു.ഡി.എഫ് ആക്ഷേപം ശരിവെക്കുന്ന തരത്തിൽ സബ് കമ്മിറ്റിയുടെ കണ്ടെത്തലുകളും റവന്യൂ വകുപ്പിൻെറ കണ്ടെത്തലും. പ്ലോട്ടുകൾ അളന്നുതിരിക്കാൻ മാത്രമായി നൽകിയ പെർമിറ്റിൻെറ മറവിൽ വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുകയും ഫില്ലിങ് നടത്തുകയും ചെയ്തു. പഞ്ചായത്ത് നിയോഗിച്ച സബ് കമ്മിറ്റിയുടെ കണ്ടെത്തൽ പാരിസ്ഥിതിക ആഘാത പഠനം നടത്താതെയാണ് പഞ്ചായത്ത് പെർമിറ്റ് നൽകിയതെന്നും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളതും എന്നാണ്. തുടർന്നും ഭൂമാഫിയയുമായി ഒത്തുകളിച്ച് പാവപ്പെട്ട ഭവനരഹിതരായ ആളുകൾക്ക് അവകാശപ്പെട്ട ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് യു.ഡി.എഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.