ഓശാന ഞായര്‍ ആചരിച്ചു

മൂവാറ്റുപുഴ: വിശുദ്ധ വാരത്തിന് തുടക്കംകുറിച്ച് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. മൂവാറ്റുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനക്കൊപ്പം ഓശാന തിരുക്കര്‍മവും നടന്നു. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയില്‍ രാവിലെ ആറിന് ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന്​ ആരംഭിച്ചു. തുടര്‍ന്ന് കുരുത്തോല പ്രദക്ഷിണമായി പള്ളിയില്‍ പ്രവേശിച്ചു. ഇടവക വികാരി ഫാ. ജോസഫ് മുളഞ്ഞനാനി, സഹവികാരി ജോണ്‍ കനയങ്കല്‍, നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ആന്‍റണി പുത്തന്‍കുളം എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ ..................... EM Holy Magi Forane മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയില്‍ നടന്ന ഓശാന തിരുക്കര്‍മങ്ങളില്‍നിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.