ഫോട്ടോഗ്രാഫർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

പറവൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പറവൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് റോണി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് വി.വി. ദേവദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന, ജില്ല നേതാക്കളെയും സംസ്ഥാന തലത്തിൽ സംഘടന നടത്തിയ ബാഡ്മിന്റൺ മത്സരത്തിൽ വിജയികളായ പി.ആർ. രാഹുൽ, കെ.യു. സെൽവരാജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ഷാജോ ആലുക്കൽ, ജില്ല സെക്രട്ടറി സജി മാർവൽ, ജില്ല ട്രഷറർ എ.എ. രജീഷ്, മേഖല സെക്രട്ടറി ടി.എസ്. സുഭാഷ്, എൽദോ ജോസഫ്, വിജി വിനേഷ്, കെ.എസ്. അമൽ, ഒ.എസ്. സാനു, കെ.പി. സനീഷ്, എം.കെ. ഉണ്ണി, ആർ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ചിത്രം EA PVR photographer 4 ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പറവൂർ മേഖല തിരിച്ചറിയൽ കാർഡ് വിതരണം ജില്ല പ്രസിഡൻറ് റോണി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.