കര്‍ദിനാള്‍ അനുശോചിച്ചു

കൊച്ചി: സംസ്ഥാന വനിത കമീഷന്‍ മുന്‍ അധ്യക്ഷയും വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സനുമായിരുന്ന എം.സി. ജോസഫൈ‍ൻെറ ആകസ്മിക നിര്യാണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി തന്നില്‍ നിക്ഷിപ്തമായ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ പ്രയോജനപ്പെടുത്തിയ വ്യക്തിയായിരുന്നു അവര്‍. കമ്യൂണിസ്റ്റ്​ പാര്‍ട്ടിയില്‍ നിരവധി ഉത്തരവാദിത്തം വഹിച്ച ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. തീരദേശ ജനതയുടെ ശബ്ദമായിരുന്നു സ്റ്റീഫന്‍ അത്തിപ്പൊഴിയിൽ -ജോര്‍ജ് ആലഞ്ചേരി കൊച്ചി: 18 വര്‍ഷം ആലപ്പുഴ രൂപതയുടെ അധ്യക്ഷന്‍ എന്നനിലയില്‍ തികഞ്ഞ തീക്ഷ്ണതയോടെ തന്റെ അജഗണത്തെ നയിച്ച സ്റ്റീഫന്‍ അത്തിപ്പൊഴിയിൽ തീരദേശ ജനതയുടെ ശബ്ദമായി മാറിയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. ലളിതജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. പാവപ്പെട്ടവരോടും കഷ്ടപ്പെടുന്നവരോടും വലിയ കാരുണ്യം അദ്ദേഹം കാണിച്ചിട്ടുണ്ട്. വിയോഗം ദുഃഖത്തിന് കാരണമാണെങ്കിലും അദ്ദേഹം നൽകിയ നല്ല മാതൃകകള്‍ നമുക്ക് എന്നും പ്രചോദനമാണെന്നും കര്‍ദിനാള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.