കൊച്ചി: മാർച്ച് 28, 29 തീയതികളിലെ ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യംചെയ്ത് പണിമുടക്ക് തടയുന്ന ഹൈകോടതി ഉത്തരവുകൾക്കെതിരെ ചൊവ്വാഴ്ച സംയുക്ത ട്രേഡ് യൂനിയൻ സമിതി ഹൈകോടതി മാർച്ച് നടത്തും. നേതാക്കളായ എളമരം കരീം എം.പി, ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ അടക്കമുള്ള നേതാക്കൾ നേതൃത്വം നൽകും. തൊഴിലാളികൾക്ക് അവരുടെ വാദങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകാതെയാണ് ഹൈകോടതി പണിമുടക്ക് നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് ജില്ല സമിതി നേതാക്കളായ കെ.കെ. ഇബ്രാഹിംകുട്ടി, പി.ആർ. മുരളീധരൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. തൊഴിൽ നിയമങ്ങൾ നിലനിൽക്കുമ്പോൾതന്നെയാണ് നിരോധന ഉത്തരവുകൾ വന്നത്. തൊഴിലാളികൾ വലിയതോതിൽ ചൂഷണം അനുഭവിക്കുന്ന സാഹചര്യത്തിൽ പണിമുടക്കാനുള്ള അവകാശംകൂടി ഇല്ലാതായാൽ വിലപേശൽ ശക്തി ദുർബലമാകും. സംയുക്ത ട്രേഡ് യൂനിയൻ സമിതി പണിമുടക്കിനായി ഉന്നയിച്ച പന്ത്രണ്ടിന മുദ്രാവാക്യങ്ങളിൽ ഒന്നുപോലും പരിഹരിക്കാൻ മാനേജ്മൻെറുകൾക്ക് കഴിയില്ല. വിഷയങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാറിനേ കഴിയൂ. സാങ്കേതികമായ കാര്യങ്ങൾ നിരത്തി പണിമുടക്ക് അവകാശം നിഷേധിക്കുന്ന ഇത്തരം ഉത്തരവുകൾ തൊഴിലാളികളുടെ സംഘംചേരാനുള്ള സ്വാതന്ത്ര്യത്തെയാണ് നിഷേധിക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.