റോഡ് മുറിച്ചുകടക്കവേ വീട്ടമ്മ ബൈക്കിടിച്ച്​ മരിച്ചു

പാലാ: പാലാ-പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം . പൂവരണി ആനിക്കുഴിയിൽ ഭാസ്കരന്റെ ഭാര്യ ലക്ഷ്മിയാണ് (70) മരിച്ചത്. ചെന്നാട് നെല്ലിയാനിക്കുന്നേൽ കുടുംബാംഗമാണ്. ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. അപകടം നടന്നയുടൻ പൈകയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊൻകുന്നം ഭാഗത്തുനിന്ന്​ പാലാക്ക് വരുകയായിരുന്ന ബൈക്കാണ് ഇടിച്ചത്. ബൈക്ക് യാത്രികനെ പരിക്കുകളോടെ പൈക ഗവ. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പൊലീസ് കേസെടുത്തു. മക്കൾ: കുഞ്ഞമ്മണി, പൊന്നമ്മ, സുമ, ഉഷ, സുധ, സുധീഷ്. സംസ്കാരം തിങ്കളാഴ്ച 10.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.