ദക്ഷിണ റിഹാബ്​ സെന്‍റർ പ്രവർത്തന രൂപരേഖ അംഗീകരിച്ചു

കൊല്ലം: തിരുവനന്തപുരം റീജനൽ കാൻസർ സെന്‍ററിന് സമീപം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമായുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന റിഹാബ് സെന്‍ററിന്‍റെ പ്രവർത്തന രൂപരേഖ റിഹാബ് സെന്‍റർ പ്രവർത്തക സമിതി യോഗം അംഗീകരിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ പ്രസിഡന്‍റ്​ കെ.പി. അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അൽഹാജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷതവഹിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് പ്രവർത്തന രൂപരേഖ വിശദീകരിച്ചു. പ്രവർത്തന രൂപരേഖ കെ.പി. അബൂബക്കർ ഹസ്രത്ത് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ മുത്തുക്കോയ തങ്ങൾക്ക് കൈമാറി. വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി, ലജ്​നത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി, സി.എ. മൂസാ മൗലവി, എം.എം. ബാവാ മൗലവി, പനവൂർ വൈ. സഫീർഖാൻ മന്നാനി, മണനാക്ക് അൻഷാദ് മന്നാനി, ഷാഹിദ് മൗലവി കരുനാഗപ്പള്ളി, അനസ്​ മന്നാനി കണ്ണനല്ലൂർ, അഷ്റഫ് സഖാഫി, വൈ. നവാബുദ്ദീൻ മുസ്​ലിയാർ, പാലുവള്ളി നാസിമുദ്ദീൻ മന്നാനി എന്നിവർ സംസാരിച്ചു. EKG DHASHINA ദക്ഷിണ റിഹാബ്​ സെന്‍റർ പ്രവർത്തന രൂപരേഖ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ സംസ്ഥാന പ്രസിഡന്‍റ്​ ​കെ.പി. അബൂബക്കർ ഹസ്രത്ത്​ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ മുത്തുക്കോയ തങ്ങൾക്ക്​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.