ബൈക്കപകടത്തിൽ നവവരന് ദാരുണാന്ത്യം

കോട്ടയം: കുറവിലങ്ങാട് എം.സി റോഡിൽ ബൈക്കിന് പിന്നിൽ ടോറസ് ലോറിയിടിച്ച് നവവരന്​ ദാരുണാന്ത്യം. പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്പിൽ കുഞ്ഞുമോൻ-അന്നമ്മ ദമ്പതികളുടെ മകൻ റോബിൻ കെ. ജോണാണ്​ (28) മരിച്ചത്. ശനിയാഴ്ച വൈകീട്ട്​ 7.30ഓടെ പുതുവേലി കോളജിന് സമീപമായിരുന്നു അപകടം. പെരുമ്പാവൂർ യൂനിപവർ കമ്പനിയിൽ ടെക്നീഷനാണ്​. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. മാർച്ച് 19നായിരുന്നു റോബിനും പയ്യപ്പാടി സ്വദേശിനി ബീതുവുമായി വിവാഹം കഴിഞ്ഞത്. സഹോദരി: പ്രിൻസി. KTD Robin റോബിൻ കെ. ജോൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.