കോൺഗ്രസ് അംഗത്വ കാമ്പ‍യിൻ സമ്മേളനം

പറവൂർ: പറവൂർ-വടക്കേക്കര മേഖലയിലെ കോൺഗ്രസ്‌ അംഗത്വ വിതരണ കാമ്പയിൻ ആരംഭിച്ചു. കാമ്പയി‍ൻെറ ഭാഗമായി നടത്തിയ വടക്കേക്കര-പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ്‌ ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡൻറ് എം.ജെ. രാജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അശോകൻ, കെ.പി. ധനപാലൻ, കെ. ശിവശങ്കരൻ, ഡി.സി.സി ജന. സെക്രട്ടറിമാരായ കെ.എ. അഗസ്റ്റിൻ, എം.ടി. ജയൻ, കൊച്ചുത്രേസ്യ ജോയ്, പി.വി. ലാജു, വടക്കേക്കര ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡൻറ് പി.ആർ. സൈജൻ, മുൻ നഗരസഭ ചെയർമാന്മാരായ രമേശ്‌ ഡി. കുറുപ്പ്, ഡി. രാജ്‌കുമാർ, മണ്ഡലം പ്രസിഡന്‍റ്​ അനു വട്ടത്തറ എന്നിവർ സംസാരിച്ചു. പടം EA PVR congres membership 8 പറവൂർ-വടക്കേക്കര മേഖല കോൺഗ്രസ്‌ അംഗത്വ കാമ്പ‍യിൻ സമ്മേളനം എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.