ഓപറേഷൻ വാഹിനിക്ക് തുടക്കം

പല്ലാരിമംഗലം: കാലവർഷം എത്തുംമുമ്പേ തോടുകളിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന എക്കൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചപ്പുചവറുകൾ എന്നിവ നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന 'ഓപറേഷൻ വാഹിനി' പല്ലാരിമംഗലം പഞ്ചായത്തിൽ ആരംഭിച്ചു. ആറാം വാർഡിൽ പരീക്കണ്ണി പരുത്തിമാലി തോട്ടിൽ വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഉദ്​ഘാടനം നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ സലിം അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ കെ.എം. അബ്ദുൾ കരീം,സീനത്ത് മൈതീൻ, അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, എ.എ. രമണൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.