വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി

കങ്ങഴ: പരുത്തിമൂടിന് സമീപം കടത്തിണ്ണയില്‍ . കങ്ങഴ പരുത്തിമൂട് കൊച്ചുപറമ്പില്‍ ജബ്ബാര്‍ റാവുത്തറെയാണ് (67) ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാളുകളായി പരുത്തിമൂട് ഭാഗത്തെ കടത്തിണ്ണകളിലായിരുന്നു ഇദ്ദേഹം കിടന്നിരുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കറുകച്ചാല്‍ പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്​മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.