കൊച്ചി: ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കൻ മത്സ്യബന്ധന ബോട്ട് പിടിയിലായ സംഭവത്തിൽ പ്രതികളുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ശ്രീലങ്കൻ സ്വദേശികളായ എ. സുരേഷ് രാജ്, സത്കുനം എന്ന സബേശൻ, സൗന്ദർരാജ് എന്ന സൗന്ദർ എന്നിവരുടെ 3.59 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇതിൽ സുരേഷ്, സത്കുനം എന്നിവർക്കുവേണ്ടിയാണ് ഇവ കടത്തിയിരുന്നതെന്നും സൗന്ദർരാജ് ഉൾപ്പെടെയുള്ളവർ കടത്തിൽ സജീവ പങ്കാളിയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. 2021 മാർച്ച് 25നാണ് 300 കിലോ ഹെറോയിനും അഞ്ച് തോക്കുകളും 1000 തിരകളും വഹിച്ച ശ്രീലങ്കൻ ബോട്ട് 'രവിഹൻസി' ലക്ഷദ്വീപിൽ മിനിക്കോയിക്കടുത്തുനിന്ന് കോസ്റ്റ്ഗാർഡ് പിടികൂടിയത്. ആയുധങ്ങളുമായി വിദേശ പൗരന്മാർ പിടിയിലായതിനാൽ എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കക്കാരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. എൻ.ഐ.എക്കു പിന്നാലെ അന്വേഷണം തുടങ്ങിയ ഇ.ഡിയാണ് ആർക്കുവേണ്ടിയാണ് ഇവ എത്തിച്ചതെന്ന് കണ്ടെത്തിയത്. ലഹരി വിൽപനയിലൂടെ കിട്ടുന്ന തുക അടുത്ത ഇടപാട് നടത്താനും നിരോധിത സംഘടനയായ എൽ.ടി.ടി.ഇയുടെ പുനരുജ്ജീവനത്തിനും ഉപയോഗിക്കുമെന്നും കണ്ടെത്തിയിരുന്നു. സുരേഷ് രാജും സത്കുനവും നേരത്തെയും മയക്കുമരുന്ന് കേസുകളിൽ പ്രതികളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.