ദേശീയ ഡ്രാഗൺ ബോട്ട്​ ചാമ്പ്യൻഷിപ്പിന്​​ തുടക്കം

ആലപ്പുഴ: പുന്നമടക്കായലിൽ ദേശീയ ഡ്രാഗൺ ബോട്ട്​ ചാമ്പ്യൻഷിപ്പിന് തുടക്കം.​​ മന്ത്രി പി. പ്രസാദ്​ ഉദ്​ഘാടനം ചെയ്​തു. വിദേശനിർമിത ഡ്രാഗൺ ബോട്ടുകൾ ആലപ്പുഴയിൽ എത്തിച്ചാണ്​ മത്സരം നടന്നത്​. 1000, 500, 200 മീറ്റർ ദൈർഘ്യമുള്ള പുരുഷ-വനിത, മിക്സഡ്​​ വിഭാഗത്തിലായിരുന്നു മത്സരം. 1000 മീറ്റർ പുരുഷവിഭാഗത്തിൽ കേരളം ഒന്നാമതെത്തി. ഹരിയാന രണ്ടും മഹാരാഷ്ട്ര​ മൂന്നും സ്ഥാനം നേടി. വനിതവിഭാഗത്തിൽ ഹരിയാന ഒന്നാംസ്ഥാനം നേടി. മഹാരാഷ്ട്ര രണ്ടും കേരള ​പൊലീസ്​ മൂന്നും സ്ഥാനം നേടി. മിക്സഡിൽ മഹാരാഷ്​​ട്ര ഒന്നും ഹരിയാന രണ്ടും കേരളം മൂന്നും സ്ഥാനങ്ങൾ നേടി. വിവിധ സംസ്ഥാനങ്ങളിൽനിന്ന്​ 350 കായികതാരങ്ങളും 75 ഒഫീഷ്യൽസും പ​ങ്കെടുക്കുന്നുണ്ട്​. 19ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്‍റെ സെലക്​ഷൻ ട്രയലും നടക്കും. ഞായറാഴ്ച വൈകീട്ട്​ നാലിന്​ ചേരുന്ന സമാപനസമ്മേളനം സബ് ​കലക്ടർ സൂരജ്​ ഷാജി ഉദ്​ഘാടനം ചെയ്യും. APG dragon boat championship ആലപ്പുഴ പുന്നമടക്കായലിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട്​ ചാമ്പ്യൻഷിപ്പിൽ 1000 മീറ്റർ മിക്സഡ്​ മത്സരത്തിൽ മഹാരാഷ്ട്ര ഒന്നാമതെത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.