റോഡ് നവീകരണത്തിൽ രാഷ്‌ട്രീയ വൈരം കാണിച്ചതായി ആക്ഷേപം

ആലുവ: ബ്ലോക്ക് പഞ്ചായത്ത് നൽകിയ ഫണ്ട് ഉപയോഗിച്ച് നടത്തിയ എസ്.സി കോളനി റോഡ് നവീകരണത്തിൽ രാഷ്‌ട്രീയ വ്യക്തിവൈരാഗ്യത്തി‍ൻെറ പേരിൽ മുൻ ജില്ല പഞ്ചായത്ത് അംഗത്തി‍ൻെറ വീടിനോട് ചേർന്ന റോഡ് ഒഴിവാക്കിയതായി ആക്ഷേപം. കോൺഗ്രസ് നേതാവ് രാജു കുംബ്ലാനാണ് പരാതിയുമായി രംഗത്തുവന്നത്. പഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുമ്പളപറമ്പ് എസ്.സി കോളനി നവീകരണത്തിന്​ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആറുലക്ഷം രൂപയാണ് അനുവദിച്ചത്. കോളനിയിലെ റോഡുകൾ ടൈൽ ഇടുന്നതിനുവേണ്ടിയാണ് ഫണ്ട് ഉപയോഗിച്ചത്. പഴയ കോൺക്രീറ്റ് ഇളക്കി മാറ്റി സിമൻറ് കട്ടകൾ വിരിക്കുന്നതായിരുന്നു പദ്ധതി. എന്നാൽ, ഇതിൽ രാജു കുംബ്ലാ‍ൻെറ വീടിന്​ മുന്നിലൂടെ പോകുന്ന റോഡ്​ ഒഴിവാക്കി മറ്റുള്ളവയെല്ലാം നവീകരിച്ചതായാണ് ആക്ഷേപം. എസ്.സി ഫണ്ട് അർഹമായ രീതിയിൽ ഉപയോഗപ്പെടുത്താത്തതി‍ൻെറ പേരിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.