കരിയാട്: കെ-റെയിൽ പദ്ധതിയെ അനുകൂലിക്കുന്ന ഭൂവുടമകളെ ഉൾപ്പെടുത്തി സി.പി.എം നെടുമ്പാശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാട് കവലയിൽ കെ-റെയിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. പാർട്ടി ജില്ല കമ്മിറ്റി അംഗം കെ. തുളസി ഭൂവുടമകളെ പൂ നൽകി സ്വീകരിച്ചു. ഡോ. കെ.പി. പ്രേംകുമാർ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പ്രദീഷ്, പി.വി. തോമസ്, പഞ്ചായത്ത് അംഗം എ.വി. സുനിൽ എന്നിവർ സംസാരിച്ചു. EA ANKA 2 K. RAIL കരിയാട് കവലയിൽ സി.പി.എം സംഘടിപ്പിച്ച കെ-റെയിൽ വിശദീകരണ യോഗത്തിൽ ഡോ. കെ.പി. പ്രേംകുമാർ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.