പിടിച്ചുപറി കേസിൽ ഒരാൾ അറസ്​റ്റിൽ

​കൊച്ചി: ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ചെടുത്തയാൾ അറസ്റ്റിൽ. ചേരാനല്ലൂർ വാരിയത്ത് വീട്ടിൽ അരുൺ സെബാസ്റ്റ്യനാണ്​ അറസ്റ്റിലായത്​. മഞ്ഞുമ്മൽ സ്വകാര്യ ഹോട്ടലിലെ സൂപ്പർവൈസറായ തമിഴ്നാട് സ്വദേശിയായ രാകേഷിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ്​ അറസ്റ്റ്​. വെള്ളിയാഴ്​ച ജോലി കഴിഞ്ഞ്​ രാകേഷ് രാത്രി താമസ സ്ഥലത്തേക്ക് ​ പോകുന്നതിനിടയിലായിരുന്നു അക്രമം. മഞ്ഞുമ്മൽ കച്ചേരിപ്പടി ഭാഗത്തെത്തിയപ്പോൾ രണ്ടു പേർ വന്ന് ഭീഷണിപ്പെടുത്തുകയും 500 രൂപ തട്ടിപ്പറിക്കുകയുമായിരുന്നു. തുടർന്ന്​ കേസെടുത്ത ചേരാനല്ലൂർ പൊലീസാണ്​ പ്രതിയെ അറസ്റ്റ്​ ചെയ്​തത്​. നിരവധി മോഷണ കേസിലും ലഹരി മരുന്നു കേസുകളിലും പ്രതിയാണ്​ അരുണെന്ന്​ പൊലീസ് പറഞ്ഞു. ഒരാൾ കൂടി പിടിയിലാകാനുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.