'വസ്തുതാവിരുദ്ധ പ്രചാരണം ജനത്തെ തമ്മിലടിപ്പിക്കാൻ -കെ. റെയിൽ സമര സമിതി

ചെങ്ങന്നൂർ: സർക്കാറും സി.പി.എമ്മും സംയുക്തമായി നടത്തുന്ന വസ്തുതാവിരുദ്ധ പ്രചാരണ പ്രവർത്തനം ജനത്തെ തമ്മിലടിപ്പിക്കുന്ന നടപടിയാണെന്ന് കെ. റെയിൽ സിൽവർ ലൈൻ സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുളക്കുഴ തെക്ക് യൂനിറ്റ് പൂപ്പങ്കരമോടിയിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് അംഗം പി.എം. സനീഷ് അധ്യക്ഷത വഹിച്ചു. ജില്ല രക്ഷാധികാരി ആർ. പാർഥസാരഥി വർമ, ജില്ല കൺവീനർ മധു ചെങ്ങന്നൂർ, യൂനിറ്റ് നേതാക്കളായ സ്റ്റീഫൻ വർഗീസ്, വി.എം. രാജൻ, റെജി തോമസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.