പെരുമ്പാവൂർ: മേഖലയിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം മഴക്കൊപ്പമുണ്ടായ കാറ്റിൽ മരങ്ങൾ മറിഞ്ഞു. പല സ്ഥലത്തും വൈദ്യുതി മുടങ്ങി. ചെട്ടിനട കുരുവിള സ്രാമ്പിക്കൽ എസ്. പോളിന്റെ വീട്ടിലെ തെങ്ങും ചെടിനട സുനിൽകുമാറിന്റെ വീട്ടിലെ പഞ്ഞിമരവും മറിഞ്ഞു. ഒക്കൽ, കൂവപ്പടി പഞ്ചായത്തുകളിലാണ് കാറ്റ് നാശം വിതച്ചത്. റോഡിലുണ്ടായ തടസ്സങ്ങൾ അഗ്നിരക്ഷാ സേന നീക്കി. പലഭാഗത്തും രാത്രിയിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.