ഓപറേഷൻ വാഹിനി: പല്ലാരിമംഗലത്ത് ആലോചന യോഗം

പല്ലാരിമംഗലം: കാലവർഷത്തിനു മുന്നോടിയായി നടപ്പാക്കുന്ന ഓപറേഷൻ വാഹിനി പദ്ധതിയിലുൾപ്പെടുത്തി തോടുകളിലെ ചളി കോരിമാറ്റി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനത്തിന് മുന്നോടിയായി പല്ലാരിമംഗലം പഞ്ചായത്തിൽ ആലോചനയോഗം ചേർന്നു. പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി ചെയർപേഴ്സൻ സഫിയ സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എം. ശംസുദ്ദീൻ സ്വാഗതവും തൊഴിലുറപ്പ് ഓവർസിയർ ലിജ്നു അഷ്റഫ് നന്ദിയും പറഞ്ഞു. മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.പി. മുഹമ്മദ്, എം.ഒ. സലീം, പൈമറ്റം റിയൽ ഹീറോസ് ക്ലബ് ഭാരവാഹികളായ സി.എ. ഷമീർ, പി.എ. റഷീദ്, ഫ്രണ്ട്സ് ക്ലബ്​ ഭാരവാഹികളായ ടി.കെ. ഉണ്ണികൃഷ്ണൻ, വി.എസ്. നൗഫൽ, ഷെമി കെ. നാസർ, കുടുംബശ്രീ സി.ഡി.എസ് മെംബർ ശ്രീജ അനിൽകുമാർ, എ.ഡി.എസ് പ്രസിഡന്റ് രമണി കൃഷ്ണൻകുട്ടി, തൊഴിലുറപ്പ് മേറ്റ് അലീന തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.