'ഓപറേഷന്‍ വാഹിനി' പദ്ധതിക്ക് തുടക്കം

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിന്‍റെ 'ഓപറേഷന്‍ വാഹിനി' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ അധ്യക്ഷത വഹിച്ചു. കുന്നുവഴി കുളക്കാട്ടുപുഞ്ച തോടുമായി ബന്ധപ്പെട്ട പുളിന്താനം തോടാണ് ജനപങ്കാളിത്തത്തോടെ ശുചീകരിക്കുന്നത്. വാര്‍ഡ് മെംബര്‍ ദിവ്യ മണി, വൈസ് പ്രസിഡന്റ് ഷജീന ഹൈദ്രോസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. അബ്ദുൽ അസീസ്, സുബൈറുദ്ദീന്‍ ചെന്താര, വിനിത ഷിജു, പഞ്ചായത്ത് മെംബര്‍മാരായ എ.കെ. മുരളീധരന്‍, സുഹറ കൊച്ചുണ്ണി, അഷ്​റഫ് ചീരക്കാടന്‍, നിഷ കബീര്‍, ഫസീല ഷംനാദ്, കെ.ജി. ഗീത, എന്‍.ആര്‍.ജി.എസ് എ.ഇ. ഷിനാജ്, അസിസ്റ്റന്റ് സെക്രട്ടറി സത്യ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 3 K.M. Anwar Ali വാഴക്കുളം ഗ്രാമപഞ്ചായത്ത് തുടക്കമിട്ട 'ഓപറേഷന്‍ വാഹിനി' പദ്ധതി കുന്നുവഴി പുളിന്താനം തോട് ശുചീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.