ദുരിതം താണ്ടുന്ന അന്‍സലിനായി കനിവ് തേടുന്നു 

ചെങ്ങമനാട്: ജന്മനാ കഴുത്തിനുതാഴെ തളർന്ന 16കാരനായ മകനെ ചികിത്സിക്കാന്‍ വകയില്ലാതെ നട്ടം തിരിയുകയാണ് ആലുവ ചെങ്ങമനാട് പനയക്കടവ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന അബ്ദുല്‍ കരീമും കുടുംബവും. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന അബ്ദുല്‍ കരീമിന്‍റെ ഇളയമകന്‍ അന്‍സലിനാണ് ഈ ദുര്‍വിധി. കൈകാലുകള്‍ ചുരുണ്ടുകൂടി ചലനശേഷിയില്ലാതെ പിറന്ന കുഞ്ഞിനെ ഏറെനാള്‍ വിദഗ്​ധ ചികിത്സ നടത്തിയാണ് ആരോഗ്യം വീണ്ടെടുത്തത്. മുടങ്ങാതെ ഫിസിയോ തെറപ്പിക്ക് വിധേയമാക്കിയതോടെ കൈകാലുകളെല്ലാം നിവരുകയും ചെയ്​​തിരുന്നു. എന്നാല്‍, തുടര്‍ച്ചയായി ന്യൂമോണിയ ബാധിച്ചതോടെ തെറപ്പി മുടങ്ങുകയും ആരോഗ്യം ക്ഷയിക്കുകയുമായിരുന്നു. തുടർചികിത്സ നടത്തുന്നുണ്ടെങ്കിലും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. ദ്രാവക രൂപത്തിലാണ് ഭക്ഷണം നല്‍കുന്നത്. അതിനിടെ 43കാരനായ അബ്ദുല്‍ കരീമിന്​ നട്ടെല്ലിന് അകല്‍ച്ച സംഭവിച്ചതോടെ ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും സുമനസ്സുകളുടെ സഹായം കൊണ്ടുമാണ് ഇതുവരെ ചികിത്സ നടത്തിയിരുന്നത്. 20കാരനായ മൂത്ത മകന്‍റെ വിദ്യാഭ്യാസവും സാമ്പത്തിക ബുദ്ധിമുട്ടുമൂലം മുടങ്ങി. മകന്‍റെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ വലയുന്നതിനൊപ്പം വീടിന്‍റെ വാടകയും മുടങ്ങിയതോടെ അവിടെനിന്ന് ഇറങ്ങേണ്ട സ്ഥിതിയിലാണ്. ജീവിതം വഴിമുട്ടിയതോടെ ഉദാരമതികളുടെ കനിവ് കാത്തുകഴിയുകയാണ് കരീമിന്‍റെ കുടുംബം. അതിന്​ എസ്.ബി.ഐയില്‍ ജോയന്‍റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട്​ നമ്പർ: 67305548738, അൻസൽ കെ.എ ആന്‍ഡ്​ അബ്​ദുൽ കരീം കെ.എച്ച്​, എസ്​.ബി.ഐ, മെയിൻ ബ്രാഞ്ച്​, നോർത്ത്​ പറവൂർ, ഐ.എഫ്​.എസ്​.സി: SBINOO70153, ഗൂഗിൾ പേ: 8138956891, ഫോണ്‍: 7012526408, 9744496779. EKG ANKA 1 ANZAL ചികിത്സ സഹായം തേടുന്ന അൻസൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.