ബ്രേക് ത്രൂ: മുല്ലശ്ശേരി കനാൽ നവീകരണം ആറാം ഘട്ടത്തിൽ

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപ്പാക്കുന്ന ബ്രേക് ത്രൂ പദ്ധതി പ്രകാരമുള്ള മുല്ലശ്ശേരി കനാൽ നവീകരണം പുരോഗമിക്കുന്നതായി​ കലക്ടർ ജാഫർ മാലിക് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അഞ്ച് ഘട്ടങ്ങൾ ഇതിനകം പൂർത്തീകരിച്ചു. ആറാമത്തെ ഘട്ടമാണ് മുല്ലശ്ശേരി കനാൽ നവീകരണം. 10 കോടി ചെലവുവരുന്ന പദ്ധതിയാണിത്. ജലസേചന വകുപ്പും നഗരസഭയും വിചാരിച്ചാൽ മാത്രം വെള്ളക്കെട്ടിനു പരിഹാരം കാണാനാവില്ലെന്നും ബ്രേക് ത്രൂ പദ്ധതിയിൽ കനാലുകളുടെ നവീകരണം നടത്തിയതുമൂലം കഴിഞ്ഞ മഴക്കാലത്ത് വലിയ തോതിൽ വെള്ളക്കെട്ട് ഒഴിവായെന്നും കലക്​ടർ വ്യക്തമാക്കി കെ-റെയിൽ പദ്ധതിയുടെ സർവേ നടപടികൾ ജില്ലയിൽ 54 ശതമാനം പൂർത്തിയായതായി കലക്ടർ പറഞ്ഞു. ജില്ലയിൽ കെ-റെയിൽ കടന്നുപോകുന്ന 17 വില്ലേജുകളിൽ ഒമ്പത്​ വില്ലേജുകളിലെ കല്ലിടൽ ജോലികളാണ് പൂർത്തിയായത്. ജനങ്ങളിൽ എതിർപ്പ് കൂടിയതുമൂലമാണ് സർവേ പൂർത്തിയാകുന്നതിന് തടസ്സം. പൊലീസ് സംരക്ഷണം നൽകുന്നുണ്ട്. കാക്കനാട് ഇൻഫോപാർക്കിലാണ് ജില്ലയിലെ പ്രധാന സ്റ്റേഷൻ. നെടുമ്പാശ്ശേരി സിയാലിലും കിഴക്കമ്പലം പള്ളിക്കര ഭാഗത്തായി ഒരു റോ റോ സ്റ്റേഷനും പറയുന്നുണ്ടെന്നും എന്നാൽ, അന്തിമമായി ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിന് സര്‍ക്കാറിനോട് 130 കോടി അധികം ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി മണ്ണിടിച്ചില്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് അന്തിമ ഘട്ടത്തിലാണ്. സൈറ്റ് എന്‍ജിനീയറുടെ ഭാഗംകൂടി കേള്‍ക്കേണ്ടതുണ്ട്. ഇയാള്‍ സംസ്ഥാനത്തിന് പുറത്താണ്. സംഭവത്തിന് മുമ്പാണോ പിന്നാലെയാണ് ഇയാള്‍ സംസ്ഥാനം വിട്ടതെന്ന് പരിശോധിക്കുമെന്നും കലക്​ടർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.