യുവതിയും കുഞ്ഞും പൊള്ളലേറ്റ്​ മരിച്ചനിലയിൽ

റാന്നി: ഒറ്റക്ക്​ താമസിച്ച യുവതിയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ്​ മരിച്ചനിലയില്‍ കണ്ടെത്തി. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്‍റെ ഭാര്യ റിന്‍സ (21), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. കുടുംബവീടിന്​ സമീപം ഒറ്റക്ക്​ താമസിക്കുന്ന യുവതിയെയും കുഞ്ഞിനെയും തിങ്കളാഴ്ച പകല്‍ പുറത്ത്​ കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന്‍ വിദേശത്താണ്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക്​ മാറ്റി. റാന്നി പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി. ---- ptl rni _1 suiced ഫോട്ടോ: റിന്‍സ (21)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.