കണ്ടൽ പച്ചത്തുരുത്തുകൾ വെച്ചുപിടിപ്പിക്കുന്നതിന് തുടക്കം

ചെറായി: പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാഗമായി ജില്ലയിൽ . ജില്ലതല ഉദ്ഘാടനം ചെറായി പൊതുശ്മശാന പരിസരത്ത് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഹരിതകേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നീലേശ്വരം ജീവനം പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംസ്ഥാനത്തെമ്പാടും കണ്ടൽ പച്ചത്തുരുത്തുകൾ ഒരുക്കുന്നത്. പരിസ്ഥിതി പ്രവർത്തകനും ഗ്രാമീണ കൃഷിശാസ്ത്രജ്ഞനും ജീവനം പദ്ധതിയുടെ ഉപജ്ഞാതാവുമായ കാസർകോട്​ സ്വദേശി ദിവാകരന്റെ നേതൃത്വത്തിൽ ഒരുലക്ഷം കണ്ടൽത്തൈകളാണ് നട്ടുവളർത്തുക. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇൻചാർജ് പി.എസ്. ജയകുമാർ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം കെ.കെ. രഘുരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.