കുന്നത്തുനാട്ടിൽ രണ്ട് റോഡ്​ ഉന്നതനിലവാരത്തിലേക്ക്

കോലഞ്ചേരി: ഗുണമേന്മ ഉറപ്പാക്കി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് വകുപ്പ് പ്രാധാന്യം നൽകുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ പുനർനിർമിക്കുന്ന റോഡുകളുടെ നിർമാണോദ്ഘാടനം വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.വി. ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചൂണ്ടി-രാമമംഗലം റോഡ്, പഴന്തോട്ടം-വടവുകോട് റോഡ് എന്നിവയാണ് ബി.എം ബി.സി നിലവാരത്തിൽ പുനർനിർമിക്കുന്നത്. കുന്നത്തുനാട് നിയോജക മണ്ഡലം പരിധിയിൽ ഒരു വർഷത്തിനുള്ളിൽ 48 കോടിയുടെ വികസനപ്രവർത്തനം നടത്താൻ കഴിഞ്ഞതായി പി.വി. ശ്രീനിജിൻ പറഞ്ഞു. പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. വർഗീസ്, ജില്ല പഞ്ചായത്ത് അംഗം ലിസി അലക്സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജമ്മ രാജൻ, ഷൈജ റെജി, പൂതൃക്ക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് കുമ്മണ്ണൂർ, ബിജു കെ. ജോർജ്, ടി.വി. രാജൻ, എം.വി. ജോണി, നിഷ സജീവൻ, ശോഭന തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: കുന്നത്തുനാട്ടിലെ റോഡുകളുടെ പുനർനിർമാണോദ്ഘാടന ചടങ്ങിൽ പി.വി. ശ്രീനിജിൻ എം.എൽ.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.