ആയുർവേദ ഡിസ്​പെൻസറി കെട്ടിടം മാണിക്യമംഗലത്തുതന്നെ നിർമിക്കും -എം.എൽ.എ

കാലടി: സർക്കാർ ആയുർവേദ ഡിസ്​പെൻസറിക്ക് മാണിക്യമംഗലം പ്രദേശത്തുതന്നെ സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം പണിയുമെന്ന് റോജി എം. ജോൺ എം.എൽ.എ. മാണിക്യമംഗലം കോലഞ്ചേരിക്കവലയിൽ രണ്ട് പതിറ്റാണ്ടിലധികമായി വാടകക്കെട്ടിടത്തിൽ സർക്കാർ ആയുർവേദ ഡിസ്​പെൻസറി പ്രവർത്തിക്കുന്നത്. ബഹുജന പങ്കാളിത്തത്തോടെ മാണിക്കമംഗലം കേന്ദ്രീകരിച്ച് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം പണിയുന്നതിനുള്ള പരിശ്രമം ജനകീയ സംരക്ഷണ സമിതിയുമായും കാലടി ഗ്രാമപഞ്ചായത്തുമായും സഹകരിച്ച് ആരംഭിച്ചു. സ്ഥലം വാങ്ങാൻ പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിച്ച് രസീത് വഴി പൊതുജനങ്ങളിൽനിന്ന് പണം സമാഹരിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കും. സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറി പഞ്ചായത്തിന്‍റെ ആസ്തിയായി മാറ്റിയാൽ എം.എൽ.എ ഫണ്ടിൽനിന്ന് കെട്ടിടം പണിയുന്നതിനുള്ള പണ്ട് വകയിരുത്താമെന്ന് യോഗത്തിൽ എം.എൽ.എ ഉറപ്പ് നൽകി. ചിത്രം--മാണിക്യമംഗലത്ത് നടന്ന ബഹുജന യോഗത്തിൽ റോജി എം. ജോൺ എം.എൽ.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.