കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം 'മൻ കി ബാത്ത്' അഭിസംബോധനയിൽ ഏറ്റുവാങ്ങിയ എറണാകുളം ജില്ലക്കാരനായ ശ്രീമൻ നാരായണന് റെസിഡന്‍റ്സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പക്ഷിമൃഗാദികൾക്ക് വേനൽക്കാലത്ത് ദാഹജലം ലഭ്യമാക്കാൻ ഒരുലക്ഷത്തോളം മൺപാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തതാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് കാരണം. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ല പ്രസിഡന്‍റ് കുമ്പളം രവി, ജില്ല വൈസ് പ്രസിഡന്‍റ് കെ.എസ്. ദിലീപ് കുമാർ, ഭാരവാഹികളായ ടി.എൻ. പ്രതാപൻ, ജേക്കബ് ഫിലിപ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ഫോട്ടോ അടിക്കുറിപ്പ് EC RACO ശ്രീമൺ നാരായണനെ റെസിഡന്‍റ്സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ പൊന്നാട അണിയിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.