കാക്കനാട്: ഇന്ധനവില വർധനവിനും പാചകവാതക വിലവർധനക്കുമെതിരെ 'വിലക്കയറ്റ വിമുക്ത ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി ജില്ല കോൺഗ്രസ് കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം.ജോൺ, കെ.പി.സി.സി നേതാക്കളായ കെ.പി. ധനപാലൻ, പി.ജെ. ജോയി, ജെയ്സൺ ജോസഫ്, യു.ഡി.എഫ് ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, ജോസഫ് വാഴക്കൻ, ഐ.കെ. രാജു, ടോണി ചമ്മണി, കെ.എം. സലിം, മനോജ് മൂത്തേടൻ, എം.ടി. ജോയി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ഇന്ധനവില വർധനക്കെതിരെ എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.