പറവൂർ: ദേശീയപാത വികസനത്തിൽ കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് വ്യാപാരികൾ സ്ഥലമേറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ് ബുധനാഴ്ച രാവിലെ ഒമ്പതിന് ഉപരോധിക്കും. അഞ്ച് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ മുതൽ മുടക്കി സർക്കാറിലേക്ക് വിവിധ നികുതികൾ നൽകിയും വൻതുക വാടക കൊടുത്തും കച്ചവടം ചെയ്യുന്നവരെ 75,000 രൂപ നഷ്ടപരിഹാരം നൽകി ഇറക്കിവിടാനാണ് ശ്രമിക്കുന്നത്. രേഖകൾ പരിശോധിച്ച് നഷ്ടപ്പെടുന്നതിന്റെ മൂല്യവും ഗുഡ് വില്ലും കണക്കാക്കി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, പുനരധിവാസ ആക്ഷൻ കമ്മിറ്റി ചെയർമാൻ ജിമ്മി ചക്യത്ത്, ജനറൽ കൺവീനർ ഷാജഹാൻ അബ്ദുൽ ഖാദർ, പി.ടി.എം.എ പ്രസിഡൻറ് കെ.ടി. ജോണി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.