ഭർതൃവീട്ടിൽ യുവതി മരിച്ചനിലയിൽ; ദുരൂഹതയെന്ന്​ ബന്ധുക്കൾ

മണർകാട്: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച്​ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മണർകാട്​ മാലംചിറയിൽ ബിനുവിന്‍റെ ഭാര്യ അർച്ചന രാജാണ്​ (24) മരിച്ചത്. ഞായറാഴ്ച രാവിലെ 11.30ഓടെ അർച്ചനയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന്​ യുവതിയുടെ ബന്ധുക്കൾ പറയുന്നു​. എന്നാൽ, കുളിമുറിയിൽ വീണതെന്നാണ് ഭർതൃവീട്ടുകാരുടെ വാദമത്രേ. ഇതിൽ​ സംശയം ജനിച്ചതോടെയാണ്​ മണർകാട്​ പൊലീസിൽ പരാതി നൽകിയതെന്ന്​ ബന്ധുക്കൾ പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ട്​ ഭർത്താവും വീട്ടുകാരും നിരന്തരം യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. മരണകാരണം പോസ്റ്റ്‌മോർട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൂന്നുവർഷം മുമ്പായിരുന്നു കിടങ്ങൂർ സ്വ​ദേശിയായ അർച്ചനയും ബിനുവും തമ്മിലെ വിവാഹം. ഇവർക്ക്​ ഹൃദികയെന്ന ഒന്നരവയസ്സുള്ള മകളുണ്ട്​. അർച്ചനയുടെ പിതാവ്​: രാജു. മാതാവ്​: ലത. സഹോദരങ്ങൾ: അഞ്ജു രാജ്, അക്ഷയ. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട്​ നാലിന് കിടങ്ങൂരിലെ വീട്ടുവളപ്പിൽ. പടം KTD ARCHANA RAJ 24 MANARKAD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.