മണ്ണെണ്ണ വിലവർധന വെല്ലുവിളി -മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ: മണ്ണെണ്ണ വില അനുദിനം വർധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന്​ മന്ത്രി സജി ചെറിയാൻ. എൻ.ഡി.എ സർക്കാർ അധികാരമേൽക്കുമ്പോൾ ഒരുലിറ്റര്‍ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നത്​ ഇപ്പോൾ 124ൽ എത്തി. 2022 ജനുവരി 18ന് 92.96 രൂപയായിരുന്നു പൊതുവിപണിയിലെ വില. രണ്ടര മാസംകൊണ്ട് മണ്ണെണ്ണ വിലയില്‍ ഉണ്ടായ വർധന 30 രൂപയോളമാണ്. മണ്ണെണ്ണയുടെ വില പെട്രോളിന്റെയും ഡീസലിന്റെയും വിലയെക്കാൾ കൂടിനിൽക്കുന്ന സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലെന്നും മന്ത്രി വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.