ഓപറേഷൻ പി ഹണ്ട്; ഒരാൾ അറസ്റ്റിൽ

ആലുവ: ഓപറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ റൂറൽ ജില്ലയിൽ ഒരാൾ അറസ്റ്റിൽ. 32 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. മൂന്ന്​ മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. തായ്​ക്കാട്ടുകര എസ്.എ അപ്പാർട്​മെന്‍റിൽ താമസിക്കുന്ന കോട്ടയം അയ്മനം വാടകര വീട്ടിൽ സാജനാണ്​ (32) അറസ്റ്റിലായത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന്​ കുട്ടികളുടെ നഗ്​നചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സ്റ്റേഷൻ, സൈബർ സെൽ, പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടക്കുന്നത്. റെയ്ഡ് പുലർച്ച ആരംഭിച്ചു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്​നവിഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവെക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമനടപടിക്ക് വിധേയമാക്കുന്നതാണ് ഓപറേഷൻ പി ഹണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകള്‍ നടക്കുമെന്ന് എസ്.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.