കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷം റെക്കോഡ് നേട്ടമാണ് സഹകരണ, രജിസ്ട്രേഷൻ വകുപ്പുകൾക്ക് ലഭിച്ചതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. കൊച്ചിയിൽ സഹകരണ എക്സ്പോയുടെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021-22 വർഷത്തിൽ 6000 കോടി രൂപയായിരുന്നു സഹകരണ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 1263 കോടി രൂപ അധികം നേടി 7263 കോടി രൂപ സ്വരൂപിക്കാൻ കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂ വകുപ്പ് കഴിഞ്ഞാൽ സംസ്ഥാന സർക്കാറിന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് ഈ വകുപ്പുകളാണെന്നും മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ വകുപ്പിൽനിന്ന് 1301.57 കോടി രൂപയുടെ അധിക വരുമാനവും ഇക്കുറി ലഭിച്ചിട്ടുണ്ട്. 1,63,806 രജിസ്ട്രേഷനുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം അധികമായി നടന്നത്. ആകെ നടന്ന 9,26,487 ആധാര രജിസ്ട്രേഷനുകളിൽനിന്നായി 4,431.88 കോടി രൂപ വരുമാനം ലഭിച്ചു. ബജറ്റ് ലക്ഷ്യംവെച്ചതിനേക്കാള്‍ 305.89 കോടി രൂപയുടെ അധികവരുമാനമാണ് നേടാൻ കഴിഞ്ഞത്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് നവകേരളീയം കുടിശ്ശിക നിവാരണ യജ്ഞം ഒരുമാസത്തേക്കുകൂടി നീട്ടാൻ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.