ആലുവ: കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്ന കെ- റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്‍റ് വി.സി. കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ ആലുവ നെഹ്റു പാർക്കിന് മുൻവശം നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത സമ്പന്നർക്ക് വേണ്ടി മാത്രമുള്ള സിൽവർ റെയിൽ പദ്ധതിക്കായി പാവപ്പെട്ടവരുടെ കിടപ്പാടം ഇല്ലാതാകുന്നു. മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ പദ്ധതി, ദേശീയപാത വികസന പദ്ധതി, ശബരിപാത പദ്ധതി തുടങ്ങിയവ ഇതുവരെ പൂർത്തികരിക്കാൻ സാധിച്ചിട്ടില്ല. പദ്ധതി പ്രകൃതിക്കും ജനങ്ങൾക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് കെ.ഡി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത്, എം.എൽ.എ , കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലീഫ്, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ഐ.എൻ. ടി .യു. സി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.പി. ജോർജ്, രാജ്യ പി. നായർ, കെ.വി. ആന്‍റണി, ശരണ്യ രാജൻ, കെ.കെ. ശോഭ , കെ.പി. സാൽവിൻ, മരിയ അബു എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ er yas1 sadeeshan ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്‍റ് വി.സി. കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ ആലുവ നെഹ്റു പാർക്കിന് മുൻവശം നടത്തിയ ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.