സ്കൂൾ കുട്ടികൾക്കായി​ കടൽ യാ​ത്ര ഒരുക്കി

കൊച്ചി: മലമുകളിൽ നിന്നെത്തി ആഴക്കടലിലെ വിസ്മയക്കാഴ്ചകളിൽ കൺനിറഞ്ഞ് സ്കൂൾ കുട്ടികൾ. കടലിലെ അത്ഭുതക്കാഴ്ചകളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷ‍ൻെറ( കെ.എസ്.ഐ.എൻ.സി) ആഡംബരക്കപ്പലായ നെഫർറ്റിറ്റിയായിരുന്നു. ഇടുക്കിയിൽ നിന്നുള്ള 71 കുട്ടികളും 12 അധ്യാപകരുമാണ് കടൽക്കാഴ്ചകൾ കാണാനായി എത്തിയത്. ഇടുക്കിയിലെ ഗ്രേസ് പബ്ലിക് സ്കൂളിലെ മൂന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കരയിൽനിന്നും അറബിക്കടലിലേക്ക് യാത്ര ചെയ്തത്. രാവിലെ 11.30ന് ബോൾഗാട്ടി റോ-റോ ജെട്ടിയിൽ നിന്നാരംഭിച്ച കടൽ യാത്ര നാല് മണിക്കൂർ നീണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.