കേരളത്തിന് ആവശ്യം സന്തുലിത വികസനം -വി.ഡി. സതീശൻ

കൊച്ചി: സന്തുലിതമായ വികസനമാണ് കേരളത്തിന് വേണ്ടതെന്ന് പ്രതിപക്ഷ‍ നേതാവ് വി.ഡി. സതീശൻ. സബർമതി പഠന ഗവേഷണകേന്ദ്രത്തി‍ൻെറ ആഭിമുഖ്യത്തിൽ 'കെ-റെയിൽ കീറിമുറിക്കാത്ത കേരളം' വിഷയത്തിൽ നടത്തിയ ചർച്ച പരിപാടി 'പബ്ലിസൈറ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ദുരന്തലഘൂകരണത്തിന് വേണ്ടി ശ്രമിക്കുന്ന കാലമാണിത്. എന്നാൽ, ദുരന്തത്തി‍ൻെറ ആഘാതം വർധിപ്പിക്കുന്ന നടപടിയാണ് സിൽവർ ലൈനിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഏത് പഠനത്തി‍ൻെറ അടിസ്ഥാനത്തിലാണ് സിൽവർ ലൈൻ പദ്ധതിക്ക് 64,000 കോടി ചെലവാകുമെന്ന് കണക്കാക്കിയതെന്ന ചോദ്യത്തിന് സർക്കാറിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ശ്രീധർ രാധാകൃഷ്ണൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ഡോ. സി. ജയരാമൻ, മാധ്യമപ്രവർത്തക എം. സുചിത്ര, ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ്, ഷൈജു കേളന്തറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.