ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വടശ്ശേരിക്കര: പമ്പയിലേക്ക് സിമന്‍റ്​ ലോഡുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ്​ ഡ്രൈവറെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുനൽവേലി സ്വദേശി മാരിയപ്പനാണ്​ (40) മരിച്ചത്​. ശബരിമല പാതയിൽ പ്ലാപ്പള്ളിക്കും രാജാമ്പാറക്കും ഇടക്ക്​ മൈലാടുംപാറ ഭാഗത്ത് ശബരിമല വനത്തിൽ ഏകദേശം 700 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. വെള്ളിയാഴ്ച രാ​ത്രിയാണ്​ അപകടം നടന്നതെന്ന്​ സംശയിക്കുന്നു. ശനിയാഴ്ച രാവിലെ ളാഹ ശബരിമല വനത്തിൽ താമസിക്കുന്ന ആദിവാസികളാണ് ലോറി കണ്ടത്. ഇവർ ളാഹ രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വാഹനത്തിൽ കുടുങ്ങിക്കിടന്ന ഡ്രൈവറുടെ മൃതദേഹം രാജാമ്പാറ ഡെപ്യൂട്ടി റേഞ്ചർ കെ.സി. ഷൈന്‍റെ നേതൃത്വത്തിൽ വനപാലകരും പമ്പ പൊലീസും പത്തനംതിട്ട, സീതത്തോട് സ്റ്റേഷനിലെ അഗ്​നിരക്ഷാസേനയും ചേർന്ന്​ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു. വാഹനം പൂർണമായും തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.