വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍

അമ്പലപ്പുഴ: വീട്ടമ്മയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ വീടിനടുത്ത പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് 10ാം വാർഡിൽ ആയിരംതൈവളപ്പ് ജോസിന്‍റെ ഭാര്യ ജെസിയാണ്​ (52) മരിച്ചത്​. പറവൂര്‍ വാട്ടര്‍ വര്‍ക്സിന് സമീപം പഴയ ആസ്പിന്‍വാള്‍ കമ്പനി വളപ്പിലാണ്​ മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം മുതല്‍ ജെസിയെ കാണാനില്ലെന്ന്​ ബന്ധുക്കള്‍ പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോറൻസിക് വിഭാഗം ശാസ്ത്രീയ പരിശോധനകള്‍ നടത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിനരികില്‍നിന്ന്​ മണ്ണെണ്ണക്കുപ്പിയും തീപ്പെട്ടിയും പൊലീസ് കണ്ടെടുത്തു. മക്കള്‍: ജോബിന്‍, ജോഷ്മി. മരുമകന്‍: ജോമോന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.