സൈബർ ഹാക്കർ സായ് ശങ്കർ മുൻകൂർ ജാമ്യം തേടി

കൊച്ചി: ഇലക്​ട്രോണിക്സ് ഉൽപന്നങ്ങൾ നൽകാമെന്ന് വാഗ്​ദാനം ചെയ്ത് കോഴിക്കോട് സ്വദേശി എം.കെ. മിൻഹാജിൽനിന്ന് 36 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി സൈബർ ഹാക്കർ സായ് ശങ്കർ ഹൈകോടതിയിൽ. കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം തേടിയത്. ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ മായ്ച്ചുകളയാൻ സഹായം നൽകിയെന്ന ആരോപണം നേരിടുന്നയാളാണ് സായ് ശങ്കർ. 2019 സെപ്റ്റംബർ ഒമ്പതിന് കോഴിക്കോട് സ്വദേശിയിൽനിന്ന് 36 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി. ചെന്നൈയിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്​ട്രോണിക്സ് ഉൽപന്നങ്ങൾ കൈമാറാം എന്നായിരുന്നു വാഗ്​ദാനം. എന്നാൽ, ഇത് പാലിച്ചില്ല. പണം കൈമാറിയതിന് രേഖകളൊന്നുമില്ലെന്നാണ് ഹരജിയിൽ പറയുന്നത്. പ്രതികാര നടപടിയുടെ ഭാഗമാണ് ഇപ്പോഴത്തെ പരാതിയെന്നും ആരോപിക്കുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് പി.ഗോപിനാഥ് സർക്കാറിന്‍റെ വിശദീകരണം തേടി. തട്ടിപ്പ് കേസിൽ കഴിഞ്ഞദിവസം സായ് ശങ്കർ ഫയൽ ചെയ്ത ജാമ്യഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.