കെ-റെയിൽ: വിവാദത്തിനില്ലെന്ന്​ മന്ത്രി കെ. രാജൻ

ആലപ്പുഴ: കെ-റെയിൽ വിഷയത്തിൽ വിവാദത്തിനില്ലെന്നും കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ. രാജൻ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയേ ഭൂമി ഏറ്റെടുക്കൂ. പണം നൽകിയശേഷം മാത്രമാകും ഏറ്റെടുക്കൽ. ഭൂമി ഏറ്റെടുക്കുംമുമ്പ്​ പരിശോധനകൾ നടത്തണം. ആഘാതപഠനം വേണം. പിന്നീട് വിദഗ്ധസമിതി പരിശോധിച്ചശേഷം വിജ്ഞാപനം ഇറക്കിയേ ഏറ്റെടുക്കൽ നടപടിയിലിലേക്ക് പോകൂ. നേരിട്ട് ഭൂമി ഏറ്റെടുക്കലല്ല ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ലോകായുക്ത വിഷയത്തിൽ മന്ത്രിസഭയോഗം ചർച്ച ചെയ്ത കാര്യം വാർത്തസമ്മേളനം വിളിച്ച് പറയാൻ കഴിയില്ല. സി.പി.ഐ നിലപാട് സംസ്ഥാന സെക്രട്ടറിതന്നെ വ്യക്തമാക്കിയിട്ടു​ണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.