ചെങ്ങമനാട്: ദിനേന ഇന്ധന, പാചകവാതക വില വർധിപ്പിക്കുന്നതിൽ ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ദേശീയ പാതയിൽ പറമ്പയത്ത് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. ഇരുചക്രവാഹനങ്ങൾക്കും പാചക വാതക സിലിണ്ടറുകൾക്കും റീത്തുകൾ സമർപ്പിച്ചും തെരുവിൽ അടുപ്പുകൂട്ടിയുമായിരുന്നു പ്രതിഷേധം. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.എ. ഷരീഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.ബി. സുനീർ, ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ് കപ്രശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, ജനപ്രതിനിധികളായ ഷാജൻ എബ്രഹാം, ജയ മുരളീധരൻ, സി.എസ്. അസീസ്, അമ്പിളി അശോകൻ, നൗഷാദ് പാറപ്പുറം, നഹാസ് കളപ്പുരയിൽ, നേതാക്കളായ എ.എ. അബ്ദുറഷീദ്, സെബാസ്റ്റ്യൻ കരുമത്തി, ശ്രീദേവി മധു, സരള മോഹനൻ, ജെർളി കപ്രശ്ശേരി, കെ.എച്ച്. കബീർ, അൻവർ ഗാന്ധിപുരം, പി. നാരായണൻ, ഷംസു പുറയാർ, ശശി തോമസ്, സജീന്ദ്രൻ പുതുവാശ്ശേരി തുടങ്ങിയവർ സംസാരിച്ചു. EA ANKA 1 SAMARAM. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതീകാത്മക പ്രതിഷേധം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.