മിനാ ജുമാമസ്ജിദ് ഉദ്ഘാടനം

പറവൂർ: വാണിയക്കാട് മുസ്​ലിം ജമാഅത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ മന്ദം-തത്തപ്പിള്ളി റോഡിന് സമീപമുള്ള നവീകരിച്ച മിനാ ജുമാമസ്ജിദ് കെ.എ. ഖാസിം മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം അബ്ദുൽ ലത്തീഫ് ഫാറൂഖി, മഹല്ല് സെക്രട്ടറി കെ.എ. അബ്ദുൽ സലീം, വൈസ് പ്രസിഡൻറ് എം.യു. അബ്ദുൽ കരീം, ഒ.എ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. മിനാ മസ്ജിദ് ഖതീബ് വി.എം. സുലൈമാൻ മൗലവി സമാപനവും പ്രാർഥനയും നിർവഹിച്ചു. വെള്ളിയാഴ്ച മുതൽ നടക്കുന്ന ജുമുഅ നമസ്കാരത്തിന് സ്ത്രീകൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയതായി മസ്ജിദ് സെക്രട്ടറി അറിയിച്ചു. പടം EA PVR mina masjid 7 മന്ദം-തത്തപ്പിള്ളി റോഡിലെ മിനാ ജുമാമസ്ജിദ് കെ.എ. ഖാസിം മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.